തിരുവനന്തപുരം : മരുതംകുഴി ഉദിയന്നൂര്‍ ദേവീക്ഷേത്രത്തിലെ ഉലകുടയ പെരുമാള്‍ ഊരുട്ടു മഹോത്സവത്തിന് കൊടിയേറി.
രാവിലെ ഏഴിന് പന്തക്കാല്‍ ഘോഷയാത്രയും തുടര്‍ന്ന് പന്തക്കാല്‍ നാട്ടലും നടന്നു. കൊടിയേറുന്നതിനുള്ള കൊടിമരം സുരേഷ് ഗോപിയുടെ വീട്ടില്‍ നിന്ന് ഘോഷയാത്രയായി ഊരൂട്ടു പറമ്പിലെത്തി.
ക്ഷേത്രത്തില്‍ നിന്ന് തമ്പുരാന്റെ പീഠവും ഉടവാളും പച്ചപന്തല് കെട്ടിയുണ്ടാക്കിയ ക്ഷേത്രത്തില്‍ കുടിയിരുത്തി. ദീപാരാധനയ്ക്കു ശേഷം ഊട്ടു പാട്ടും തമ്പുരാന് പാട്ടും നടന്നു.
Post Your Comments