ദുബായ്: ഏപ്രില്‍ 1 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മൊബൈല്‍ റോമിംഗ് നിരക്കുകള്‍ ഗണ്യമായി കുറയും. ജി.സി.സി. അസിസ്റ്റന്‍റ് സെക്രട്ടറിയേറ്റ് ജനറല്‍ അബ്ദുള്ള ബിന്‍ ജുമ അല്‍-ശിബിലിയാണ് ട്വിറ്റര്‍ സന്ദേശത്തിലൂടെ റോമിംഗ് നിരക്കുകളില്‍ 40 ശതമാനം കുറവുവരുത്തുമെന്നുള്ള വിവരം അറിയിച്ചത്. ഗള്‍ഫ് മേഖലയിലെ ടെലികോം കമ്പനികള്‍ 2013 സെപ്റ്റംബറില്‍ നടത്തിയ കൂടിയാലോചനയുടെ ഫലമായാണ് നിരക്കുകളില്‍ കുറവ് വരുത്തിയത്.
വോയ്സ് കോളുകള്‍, എസ്.എം.എസ് സന്ദേശങ്ങള്‍, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് നിരക്കിളവ് ബാധകമാണ്. ഇന്‍കമിംഗ് എസ്.എം.എസ്കള്‍ സൗജന്യമായിരിക്കും.
റോമിംഗ് നിരക്കിളവുകള്‍ മുഴുവന്‍ ജി.സി.സി രാജ്യങ്ങളിലും പ്രാബല്യത്തില്‍ വരും. ഇതുവഴി ഗള്‍ഫ് മേഖലയിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് 113-കോടി ഡോളര്‍ ലാഭിക്കാനാകുമെന്ന് അബ്ദുള്ള ബിന്‍ ജുമ അറിയിച്ചു.
ഒരു ജി.സി.സി സാങ്കേതിക സമിതി മൊബൈല്‍ റോമിംഗ് നിരക്കുകള്‍ നിരീക്ഷണവിധേയമാക്കും. കാലാനുസൃതമായി നിരക്കുകളില്‍ പരിഷ്കാരങ്ങള്‍ വരുത്തുമെന്നും അബ്ദുള്ള ബിന്‍ ജുമ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
Post Your Comments