ദുബായ്: ദുബായിലും, അബുദാബിലും താമസിക്കാൻ ചെലവ് കൂടുന്നു. പട്ടികയിൽ നേരത്തേ 49-ാം സ്ഥാനത്തുണ്ടായിരുന്ന ദുബായ് പത്ത് സ്ഥാനങ്ങൾ മാറി 30-ാം സ്ഥാനത്തായി. 54-ാമത് ആയിരുന്ന അബുദാബി ഇപ്പോൾ 40-ാം സ്ഥാനത്താണ്. ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളെയെല്ലാം ജീവിതച്ചെലവിന്റെയും തൊഴിലിന്റെയും അടിസ്ഥാനത്തിൽ ക്രമീകരിക്കുമ്പോൾ ആദ്യ 50-നുള്ളിലാണ് ദുബായിയും അബുദാബിയും. ഇ.സി.എ. ഇന്റർനാഷണലിന്റെ റിപ്പോർട്ടുപ്രകാരം ഗൾഫ് രാജ്യങ്ങളിലെല്ലാം പൊതുവെ ജീവിതച്ചെലവ് കൂടിയിരിക്കുകയാണ്.
പുതിയ പട്ടികയിൽ ജി.സി.സി. രാജ്യങ്ങളിലെ ചില പ്രധാന നഗരങ്ങളെല്ലാം 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുന്നോട്ടുവന്നതായും ഇ.സി.എ. ഇന്റർനാഷണൽ മാനേജർ സ്റ്റീവൻ കിൽഫെഡർ പറഞ്ഞു. ദോഹ, മനാമ, മസ്കറ്റ്, റിയാദ്, കുവൈത്ത്, ജിദ്ദ എന്നിവയും ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ചെലവേറിയതായി കണക്കാക്കുന്നു. ഡോളറിനെതിരേ അറബ് കറൻസികൾ മെച്ചപ്പെട്ട മൂല്യം കൈവരിച്ചത് വിദേശ സഞ്ചാരികൾക്ക് ചെലവ് കൂടാനുള്ള പ്രധാനകാരണമായി കണക്കാക്കുന്നു.
ALSO READ: ദുബായിൽ നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തരമായി ഒമാനിലിറക്കി
ആഗോളതലത്തിൽ തുർക്ക്‌മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഗാബാത്ത് ആണ് ലോകത്ത് ഏറ്റവും ചെലവേറിയ നഗരം. ടോക്കിയോ ചെലവേറിയ രണ്ടാമത്തെ നഗരമായി തുടരുന്നു. സൂറിച്ച്, ജനീവ, ബാസൽ-ഹോങ്കോങ്ങ്, യോകോഹാമ,ടെൽ അവീവ്, നാഗോയ എന്നിവയാണ് ചെലവേറിയ മറ്റ് നഗരങ്ങൾ.
Post Your Comments