ലോസ്‌ഏഞ്ചലസിലെ സുഷി റെസ്‌റ്ററന്റില്‍ ഭക്ഷണം കഴിക്കാനായി എത്തിയയാള്‍ ടിപ്പായിട്ട് മുട്ടന്‍ പണിയാണ് ജീവനക്കാര്‍ക്ക് കൊടുത്തത്.
ഹിരോഷി മോട്ടോഹഷി എന്ന 46 കാരന്‍ സുഷി റസ്‌റ്ററന്റില്‍ എത്തി പാമ്പിനെ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. സുഷി റസ്‌റ്ററന്റില്‍ കയറി 200 ഡോളറിന്റെ ആഹാരം ഹിരോഷി ഓര്‍ഡര്‍ ചെയ്‌തു. ഇതിനിടയ്‌ക്കാണ് ഇയാള്‍ക്കൊപ്പം ചെറിയ ഒരു പാമ്പ് ഉള്ളതായി ജീവനക്കാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ജീവനക്കാര്‍ ഹിരോഷിയെ റസ്‌റ്ററന്റില്‍ നിന്നും പുറത്താക്കുകയായിരുന്നു.
തുടര്‍ന്ന് റസ്‌റ്ററന്റില്‍ നിന്നും ഇയാള്‍ മടങ്ങിപോയി. പിന്നീട് 13 അടി നീളമുള്ള വലിയ പാമ്പിനെയുമായാണ് ഹിരോഷി തിരിച്ചെത്തിയത്. തുടര്‍ന്ന് റസ്‌റ്ററന്റില്‍ പാമ്പിനെ ഇറക്കി വിടുകയായിരുന്നു. റസ്‌റ്ററന്റില്‍ ഉണ്ടായിരുന്നവര്‍ ഭയന്നെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. പോലീസ് എത്തി ഹിരോഷിയെ അറസ്‌റ്റ് ചെയ്‌തു. തുടര്‍ന്ന് 50,000 ഡോളറിന്റെ ജാമ്യത്തിലാണ് അദ്ദേഹം പുറത്തിറങ്ങിയത്.
Post Your Comments