ജിദ്ദ : സൗദിയില്‍ സ്വകാര്യസ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ തൊഴില്‍ മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ കൊണ്ടു വരുന്നു. പുതിയ വ്യവസ്ഥ മാര്‍ച്ച് 31 മുതല്‍ നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ രാജ്യത്ത് പ്രാപ്തരായ സ്വദേശികളെയും വിദേശികളെയും കിട്ടാനില്ലെങ്കില്‍ മാത്രമേ വിദേശത്തു നിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസ തൊഴില്‍ മന്ത്രാലയം അനുവദിക്കൂ.
നിലവില്‍ സ്ഥാപനങ്ങളെ മന്ത്രാലയവുമായി നേരിട്ട് ഓണ്‍ലൈന്‍ മുഖേന ബന്ധപ്പെടുത്തിയിട്ടുണ്ട്. നിതാഖത്ത് വ്യവസ്ഥ പ്രകാരം യോഗ്യരായ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ മുഖേന തന്നെ വിസ ലഭിക്കും. എന്നാല്‍ തങ്ങള്‍ക്ക് അനുയോജ്യരായ ജീവനക്കാരെ സൗദിയില്‍ നിന്ന് തന്നെ ലഭിക്കുമോ എന്ന് വിസക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് അന്വേഷണം നടത്തണം.
സൗദി മാനവ വിഭവ ഡവലപ്‌മെന്റ് ഫണ്ട്, സാങ്കേതിക വിജ്ഞാന പരിശീലന കോര്‍പ്പറേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ തൊഴില്‍ അന്വേഷകരായ സ്വദേശി യുവതി യുവാക്കളുടെ വിവരങ്ങള്‍ അടങ്ങിയ ഡേറ്റാ ബാങ്കുണ്ട്. ഇതില്‍ നിന്നും തങ്ങള്‍ക്ക് അനുയോജ്യരായ ജീവനക്കാരെ ലഭിക്കുമോ എന്ന് ആദ്യം അന്വേഷണം നടത്തണം. സ്വദേശികളെ ലഭിച്ചില്ലെങ്കില്‍ രാജ്യത്തുള്ള വിദേശികളായ തൊഴില്‍ അന്വേഷകരെക്കുറിച്ച് പരിശോധിക്കണം.
Post Your Comments