റിയാദ്: സൗദിയിലും ഇന്നത്തെ സൂര്യഗ്രഹണം കാണാനാകും. നഗ്ന നേത്രങ്ങള്‍കൊണ്ട് സൂര്യനെ നോക്കരുതെന്ന് സൗദി മന്ത്രാലയം അറിയിച്ചു. സൂര്യഗ്രഹണം കണക്കിലെടുത്ത് സ്‌കൂള്‍ പരീക്ഷകള്‍ 9 മണിയിലേക്ക് മാറ്റി. രാവിലെ 5.30 മുതല്‍ ഏകദേശം 7.45 വരെയാണ് സൗദിയില്‍ അപൂര്‍വ്വമായ സൂര്യഗ്രഹണം പ്രകടമാവുക. കണ്ണുകളുടെ സുരക്ഷക്കായി നഗ്ന നേത്രം കൊണ്ട് മറയില്ലാതെ സൂര്യനെ നോക്കുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് രാജ്യത്തെ എല്ലാ സ്വദേശികളോടും വിദേശികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
രാവിലെ സൂര്യഗ്രഹണം ഉണ്ടാകുമെന്നതിനാല്‍ സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലുമുള്ള പരീക്ഷകള്‍ 9 മണിയിലേക്ക് മാറ്റിവെക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആല്‍ ഷെയ്ഖ് നിര്‍ദ്ദേശിച്ചതായി മന്ത്രാലയം വക്താവ് ഇബ്തിസാം അല്‍ ശഹ്രി അറിയിച്ചു. സൗദി യൂണിവേഴ്സിറ്റികളില്‍ വ്യാഴാഴ്ച നടക്കേണ്ട പരീക്ഷകളുടെ സമയവും 9 മണിയിലേക്ക് മാറ്റിവെക്കുവാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചതായി റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് യൂണിവേഴ്സിറ്റി അറിയിച്ചു.
ALSO READ: അവധിയാഘോഷത്തിന് ദുബായിലെത്തിയ മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു
ഗള്‍ഫ് നാടുകളില്‍ സൗദി കൂടാതെ ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലും ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും.
Post Your Comments