റിയാദ്: ഇറാന് സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് സൗദി അറിയിച്ചു. രാജാവുമായും കിരീടാവകാശിയുമായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് സൗദി നിലപാട് ആവര്‍ത്തിച്ചത്.
ഇറാനെതിരായ പ്രതിരോധവും സമ്മര്‍ദവും ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച. സൗദിയിലെത്തിയ യു.എസ് ട്രൂപ്പുകളേയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദിയിലെത്തിയത്.
ഗള്‍ഫ് മേഖലയില്‍ ഇറാെന്റ സ്വാധീനം കുറക്കാന്‍ യു.എസ് സമ്മര്‍ദം ചെലുത്തും. മേഖലയില്‍ അസ്ഥിരതയുണ്ടാക്കാനുള്ള ഇറാെന്റ ശ്രമങ്ങളെ ചെറുക്കാനുള്ള യു.എസ് നീക്കത്തിന് സൗദി നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി അര മണിക്കൂറോളം പോംപിയോ കൂടിക്കാഴ്ച നടത്തി.
സൗദിക്കു നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ പ്രതിരോധിച്ചതായി സഖ്യസേന വ്യക്തമാക്കി. മിസൈലുകള്‍ സൗദിയിലെ യാംബുവില്‍ പതിക്കുന്നതിന് മുന്നോടിയായാണ് തകര്‍ത്തത്. യമനിലെ സന്‍ആയില്‍ നിന്നാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇറാന് പിന്തുണയുള്ള ഹൂതികളാണെന്ന് സഖ്യസേന അറിയിച്ചു.
മിസൈലുകളെല്ലാം സൗദിയിലെ യാംബു ലക്ഷ്യംവെച്ചാണ് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയെല്ലാം വിജയകരമായി തകര്‍ത്തിട്ടതായി സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ആക്രമണത്തിന് ഹൂതികള്‍ ഉപയോഗിക്കുന്നത് ഇറാന് വഴിയെത്തുന്ന ആയുധങ്ങളാണെന്ന് സഖ്യസേന ആവര്‍ത്തിച്ചു. ഇതിന് തിരിച്ചടിയുണ്ടാകുമെന്നും സഖ്യസേന മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച പുലര്‍ച്ചയാണ് ആക്രമണം നടന്നത്. അതിനിടെ, മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചു.
Post Your Comments