IndiaNews

എല്ലാം നിഷേധിച്ച്, ദേശസ്നേഹം പ്രഘോഷിച്ച് കനയ്യ കുമാര്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍

അഫ്സല്‍ ഗുരുവിനെ തള്ളിപ്പറഞ്ഞ്‌, കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഊന്നിയൂന്നിപ്പറഞ്ഞ്, സൈനികരെ പുകഴ്ത്തി ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ കനയ്യകുമാര്‍ തന്‍റെ പ്രസംഗപാടവം തെളിയിച്ചു. പാക്കിസ്ഥാന്‍-അനുകൂല, കാശ്മീരിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങളേയും കനയ്യ തള്ളിപ്പറഞ്ഞു. ദാരിദ്ര്യത്തില്‍ നിന്നും, സാമന്തവാദത്തില്‍ നിന്നും, പട്ടിണിമരണത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് താനും തന്‍റെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷനും നിലകൊള്ളുന്നതെന്ന വാദവും കനയ്യ ആവര്‍ത്തിച്ചു.

എബിവിപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും നിശിതമായി വിമര്‍ശിക്കാനും കനയ്യ പ്രസംഗത്തില്‍ സമയം കണ്ടെത്തി. വധശിക്ഷയ്ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും കനയ്യ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button