തിരുവനന്തപുരം: യുവനേതാക്കളെ കൂടെ നിര്‍ത്താന്‍ കഴിയാതിരുന്ന രാഹുലും കേരളത്തിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിയാത്ത കെ.സി. വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും കോണ്ഗ്രസിലെത്തിച്ചിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. സുശക്തമായ ജനാധിപത്യത്തിന് സുശക്തമായ പ്രതിപക്ഷം വേണം. എന്നാല്‍ ആ പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും കോണ്‍ഗ്രസില്‍ ഇപ്പോള്‍ ദര്‍ശിക്കാനാവുന്നില്ല.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം സമസ്ത മേഖലകളിലും മുന്നോട്ടു കുതിക്കുമ്ബോള്‍ വിഘടനവാദ ശക്തികളുമായി ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി സഖ്യം ചേരുന്നത് ആ പാര്‍ട്ടി എത്തിച്ചേര്‍ന്നിട്ടുള്ള ഗതികേടിനെ സൂചിപ്പിക്കുന്നതായും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
സർജിക്കൽ സ്ട്രൈക്കിൻ്റെ വാർഷിക ദിനമാണിന്ന്. ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പോലെ ഒരു ദേശഭക്തനായ മുൻ സൈനികൻ കോൺഗ്രസിൽ നിന്ന് അപമാനം നേരിടുന്നതും ഭാരത് തേരേ തുക്ടേ ഹോംഗേ എന്ന് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കനയ്യ കുമാർ കോൺഗ്രസിൽ സ്വീകരിക്കപ്പെടുന്നതും ഇന്നേ ദിവസമാണ് .
രക്തത്തിൽ കോൺഗ്രസ് അലിഞ്ഞു ചേർന്നിരുന്ന ജ്യോതിരാദിത്യ , ജിതേന്ദ്ര പ്രസാദ , സുഷ്മിത ദേവ് എന്നീ യുവനേതാക്കളെ കൂടെ നിർത്താൻ കഴിയാതിരുന്ന രാഹുലും സ്വന്തം തട്ടകമായ കേരളത്തിൽ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയാത്ത കെ.സി വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും പാർട്ടിയിലെത്തിച്ചിരിക്കുന്നത്.
സുശക്തമായ ജനാധിപത്യത്തിന് സുശക്തമായ പ്രതിപക്ഷം വേണം . സംശയമില്ല . എന്നാൽ ആ പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും കോൺഗ്രസിൽ ഇപ്പോൾ ദർശിക്കാനാവുന്നില്ല . പഴകി ദ്രവിച്ച് നിലംപൊത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് കടം കൊണ്ട നേതാക്കളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനി എത്ര കാലം പിടിച്ചു നിൽക്കാനാവും ?
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം സമസ്ത മേഖലകളിലും മുന്നോട്ടു കുതിക്കുമ്പോൾ വിഘടനവാദ ശക്തികളുമായി ഗ്രാൻറ് ഓൾഡ് പാർട്ടി സഖ്യം ചേരുന്നത് ആ പാർട്ടി എത്തിച്ചേർന്നിട്ടുള്ള ഗതികേടിനെ സൂചിപ്പിക്കുന്നു.
Post Your Comments