വിജയ് മല്യക്കെതിരെ പൊതുമേഖലാ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി ബാങ്കുകള്‍ക്ക് പിന്തുണയറിയിച്ചു കൊണ്ട്, മല്യക്ക് കൊടുത്ത അവസാന നയാപൈസ വരെ തിരിച്ചു പിടിക്കണമെന്ന് അഭിപ്രായപ്പെട്ടു.
“എന്‍റെ അഭിപ്രായത്തില്‍ ബാങ്കുകള്‍ കൊടുത്ത അവസാന നയാപൈസ വരെ തിരിച്ചു പിടിക്കുക എന്നുള്ളത് ഒരു നിയമപരമായ ബാധ്യത മാത്രമല്ല, ഒരു ധാര്‍മ്മിക ഉത്തരവാദിത്തവുമാണ്, ” ജയ്‌റ്റ്ലി പറഞ്ഞു.
“ആയിരക്കണക്കിന് ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ സാധിക്കുന്ന ബാങ്കുകളുടെ പണം പത്തോ ഇരുപതോ ആളുകള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ ഗവണ്മെന്‍റിന് ഒരു കാരണവശാലും സ്വീകാര്യമല്ല,” അദ്ദേഹം പറഞ്ഞു.
“ഈ വിഷയത്തില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന ഏതു നടപടികള്‍ക്കും ഗവണ്മെന്‍റിന്‍റെ പൂര്‍ണ്ണപിന്തുണയുണ്ടാകും, ” ജയ്‌റ്റ്ലി അടിവരയിട്ടു പറഞ്ഞു.
Post Your Comments