മേദാബാദ്: ആക്രമണസന്നദ്ധരായി പത്ത് ഭീകരര്‍ ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്ന പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) നാസിര്‍ ഖാന്‍ ജാന്‍ജുവ ഇന്ത്യന്‍ എന്‍എസ്എ അജിത് ഡോവലിന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് കൊടുത്തതോടെ ഗുജറാത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ആക്രമണം അഴിച്ചുവിടാനാണ് ഈ നുഴഞ്ഞുകയറ്റം എന്നാണു സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. ലഷ്കര്‍-ഇ-തോയ്ബയുടേയും ജയ്‌ഷ്-ഇ-മുഹമ്മദിന്‍റേയും ഫിദായീനുകളാണ് നുഴഞ്ഞുകയറിയിരിക്കുന്നതെന്നാണ് പാക്-എന്‍എസ്എ കൈമാറിയിരിക്കുന്ന വിവരം.
ഇതാദ്യമായാണ് പാകിസ്താന്‍ ഇന്ത്യക്ക് ഇത്തരത്തിലുള്ള ഒരു ഇന്‍റലിജന്‍സ് മുന്നറിയിപ്പ് തരുന്നത്. മുന്നറിയിപ്പിനെത്തുടര്‍ന്ന്‍ ഗുജറാത്ത് ഡിജിപി പി സി താക്കൂറിന്‍റെ നേതൃത്വത്തില്‍ ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തെ സുരക്ഷാ സേനകള്‍ ആരംഭിച്ചു കഴിഞ്ഞു.
Post Your Comments