ജമ്മു കാശ്മീരിൽ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ചു. കാശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തിയിലാണ് നുഴഞ്ഞുകയറ്റശ്രമം റിപ്പോർട്ട് ചെയ്തത്. അതിർത്തി മേഖലയിൽ കാവൽ നിൽക്കുന്ന സൈനികർ ഭീകരരുടെ നീക്കം പിടികൂടുകയായിരുന്നു. തുടർന്ന് അതിർത്തി സുരക്ഷാ സേനയും, ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയാണ് ഒരാൾ കൊല്ലപ്പെട്ടത്.
ഒന്നിലധികം പേരാണ് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. ഏറ്റുമുട്ടലിനിടെ മറ്റ് ഭീകരർ കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടിരുന്നു. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ താങ്ധറിലെ ജബ്ദി മേഖലയിലൂടെയാണ് രാജ്യത്തേക്ക് പാക് ഭീകരൻ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇയാളെ സുരക്ഷാ സേന വധിച്ചിരുന്നു.
Also Read: നിർമാണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു
Post Your Comments