India

ജെറ്റ് എയര്‍വേയ്‌സ് ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടു

മുംബൈ : ജെറ്റ് എയര്‍വേയ്‌സ് ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടു. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് വന്ന 9W 354 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. 127 യാത്രക്കാരുമായി പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്.

പ്രധാന റണ്‍വേയില്‍ ഇറങ്ങാന്‍ പറ്റാത്തതിനാല്‍ മൂന്നുതവണ ശ്രമിച്ച ശേഷം സെക്കണ്ടറി റണ്‍വേയിലാണ് വിമാനം ഇറങ്ങിയത്. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ നിലത്തിടിക്കുകയായിരുന്നു. സെക്കന്‍ഡറി റണ്‍വേ ലാന്‍ഡിംഗിനിടെയാണ് ലാന്‍ഡിംഗ് ഗിയര്‍ നിലത്തിടിച്ച് അപകടമുണ്ടായത്. ലാന്‍ഡ് ചെയ്ത ശേഷം ടാക്‌സിയിംഗ് നടത്തുന്നതിനിടെയാണ് സംഭവം.

എന്നാല്‍, യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായും ജെറ്റ് എയര്‍വേയ്‌സ് വ്യക്തമാക്കി. ബോയിംഗ് 737 വിമാനം റണ്‍വേയില്‍ നിന്ന് നീക്കുന്നതിനു സാങ്കേതിക പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്ന് ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button