ന്യൂഡല്‍ഹി : ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഡാന്‍സ് ബാറുകള്‍ തുറക്കുന്നതിന് പോലീസ് പുതിയ ഇരുപത്തിനാല് നിബന്ധനകള്‍ വച്ചതിനെതിരെ ഡാന്‍സ് ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ മേല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഡാന്‍സ് ബാറുകള്‍ നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഡാന്‍സ് ബാറുകളില്‍ സിസിടിവി ഘടിപ്പിക്കുന്നത് സ്വകാര്യത നഷ്ടമാക്കുമെന്ന് കോടതി പറഞ്ഞു.
സിസിടിവി സ്ഥാപിക്കണം, ഡാന്‍സ് ചെയ്യുന്ന വേദിക്കും കാണികള്‍ക്കുമിടയില്‍ ചെറിയ മതില്‍ വേണം, ഡാന്‍സ് ബാര്‍ ജീവനക്കാരില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ ഉണ്ടാകരുത് എന്നിവയാണ് പോലീസ് നല്‍കിയ ഉപാധികള്‍.
ഇവയില്‍ ചിലതിന് കോടതി മാറ്റം വരുത്തുകയും ചെയ്തു.
Post Your Comments