ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ഖ്യാതി തുടര്‍ച്ചയായ രണ്ടാം തവണയും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തമായി. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലാണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.
രണ്ടര കോടിക്കും 4 കോടിക്കും ഇടയിലുള്ള യാത്രക്കാരാണ് ഈ വിമാനത്താവളത്തിലൂടെ വര്‍ഷംതോറും കടന്നു പോകുന്നത്. 2015ലെ എയര്‍പോര്‍ട്ട് സര്‍വ്വീസ് ക്വാളിറ്റി അവാര്‍ഡ് പ്രഖ്യാപനമാണ് നടന്നത്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി രണ്ടാം സ്ഥാനത്ത് നിന്ന ശേഷം 2014 ലാണ് ഡല്‍ഹി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
ഏഷ്യാ പസഫിക് റീജിയണിലെ വലിയ വിമാനത്താവളം, ഇതേ റീജിയണിലെ മികച്ച വിമാനത്താവളം എന്നീ പുരസ്‌കാരങ്ങളും ഡല്‍ഹി വിമാനത്താവളത്തിനാണ്.
Post Your Comments