ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം. ഡല്‍ഹി വിമാനത്താവളത്തിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ ഒരു വശം തകര്‍ന്നു. വിമാനത്തില്‍ തട്ടിയ വൈദ്യുതി തൂണ്‍ പൂര്‍ണമായും തകര്‍ന്നു വീണു. വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും, പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഡല്‍ഹി എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന്, റണ്‍വേയിലേക്ക് മാറ്റുമ്പോഴാണ് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് പോകേണ്ട വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. സ്‌പൈസ് ജെറ്റ് വിമാനം എസ്ജി 160 ആണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ, എയര്‍പോര്‍ട്ട് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം സംഭവിച്ചതോടെ, ബദല്‍ വിമാനം ഉടന്‍ തന്നെ അധികൃതര്‍ സജ്ജമാക്കി.
Post Your Comments