NewsIndia

ജെ.എന്‍.യു ദേശവിരുദ്ധപ്രക്ഷോഭം : ഉമര്‍ ഖാലിദിന്റെ കുമ്പസാരം

ന്യൂഡല്‍ഹി ; തങ്ങള്‍ കീഴടങ്ങില്ലെന്നും പൊലീസിനോട് അറസ്റ്റ് ചെയ്തുകൊള്ളാനും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ വിദ്യാര്‍ത്ഥികള്‍. അതേസമയം ക്യാമ്പസിനകത്ത് പ്രവേശിക്കാന്‍ പൊലീസിന് വൈസ്ചാന്‍സലര്‍ അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ കീഴടങ്ങണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്.ബസ്സി പറഞ്ഞു. അവര്‍ നിഷ്‌കളങ്കരാണെന്നാണ് വാദിക്കുന്നതെങ്കില്‍ അതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥികള്‍ കീഴടങ്ങാന്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു. ഉമര്‍ ഖാലിദും മറ്റൊരു വിദ്യാര്‍ഥിയുമാണ് ഹൈകോടതിയെ സമീപിച്ചത് ജനക്കൂട്ടത്തിന്റെ ആക്രമണത്തെ ഭയന്നാണ് തങ്ങള്‍ മാറിനിന്നതെന്ന് വിദ്യാര്‍ഥികള്‍ കോടതിയെ അറിയിച്ചു.

രാജ്യദ്രോഹക്കുറ്റത്തിന് ഡല്‍ഹി പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് കാമ്പസില്‍ നിന്ന് വിട്ടു നിന്ന വിദ്യാര്‍ഥികള്‍ ഞായറാഴ്ച രാത്രിയാണ് വീണ്ടും കാമ്പസിലെത്തിയത്. ഫെബ്രുവരി ഒമ്പതിന് നടന്ന പടിപാടിയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവക്യങ്ങള്‍ വിളിച്ചെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദ് അടക്കം അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button