
ന്യൂഡല്‍ഹി: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി പോലീസ് സംശയിക്കുന്നു.ജെഎൻയു കാമ്പസിനെ പിടിച്ചുകുലിക്കിയ സംഭവമായിരുന്നു വിദ്യാർത്ഥിയായ നജീബിന്റെ തിരോധാനം.എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പോലീസ് പുറത്തു വിടുന്നത്.നജീബ് ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി പോലീസ് സംശയിക്കുന്നു.
ഇയാളുടെ ലോപ്ടോപ് പരിശോധക്കവെ നിരവധി തവണ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ വിവരങ്ങളും ദൃശ്യങ്ങളും കണ്ടിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇയാളുടെ ലാപ്ടോപ് ഫോറന്‍സിക്ക് പരിശോധന നടത്തിയപ്പോഴാണ് ഇത്തരത്തില്‍ ഐഎസ് ബന്ധം കണ്ടെത്തിയത്.കഴിഞ്ഞവർഷം ഒക്ടോബർ 14നാണ് ഇയാളെ ജഎൻയു ക്യാമ്പസിൽ നിന്നും കാണാതായത്.എബിവിപി വിദ്യാര്‍ത്ഥികളുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് നജീബിനെ കാണാതായത് എന്നത് വിവാദമായിരുന്നു.
നജീബ് കുട്ടിക്കാലം മുതല്‍ക്കെ മതകാര്യങ്ങളില്‍ തല്‍പ്പരനായിരുന്നുവെന്ന് നേരത്തെ അമ്മ മൊഴി നൽകിയതിനാൽ ആഗ്ര മുതലുള്ള 150തോളം പള്ളികളിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു.ഇയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു.പലയിടങ്ങളിലും ഇയാളെ കണ്ടതായി വിവരം പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇത്തരം ഒരു വിവരം പൊലീസിന് ലഭിച്ചത്.
Post Your Comments