Latest NewsIndia

ജെ എൻ യു പ്രക്ഷോഭം, അമിത് ഷാ ഇടപെടുന്നു, നിര്‍ദേശം ഇങ്ങനെ

എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവിന് എതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പ്രക്ഷോഭത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുന്നു. സ്ഥിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാലുമായി അദ്ദേഹം ചര്‍ച്ച നത്തി. വിഷയത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞദിവസം, കലാപമുണ്ടാക്കാന്‍ ശ്രമിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഡല്‍ഹി പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ കോടതി നിര്‍ദേശം ലംഘിച്ചു എന്നാരോപിച്ച്‌ സര്‍വകലാശാല അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

മാവോയിസ്റ്റുകളെ മുസ്ളീം തീവ്രവാദികൾ പിന്തുണയ്ക്കുന്നതിന് തെളിവുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണം : ഡി. രാജ

അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് നൂറ് മീറ്റര്‍ പരിധിയില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്ന കോടതി നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ മറികടന്നു എന്ന് കാട്ടിയാണ് അധികൃതര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button