ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇലക്ഷന്‍ നേരിടാന്‍കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് പ്രചാരണ ചുമതല നല്‍കി ബിജെപി. സ്മൃതി ഇറാനി മുന്നില്‍ നിന്നായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ പരമാവധി റാലികള്‍ നടത്തും. അരവിന്ദ് കെജ്രിവാളിനെ നിഷ്പ്രയാസം നേരിടാന്‍ സ്മൃതി ഇറാനിക്കും സാധിക്കുമെന്നാണ് ബിജെപി കണക്കു കൂട്ടൽ. രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയാണ് സ്മൃതി ഇറാനി.
യുവത്വത്തിനിടക്ക് നല്ല സ്വാധീനമുണ്ടവര്‍ക്ക്. പ്രസംഗ ശൈലിയും പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെയുള്ള ചടുലമായ ആക്രമണങ്ങളും ജനങ്ങള്‍ക്ക് ഇഷ്ടമാണ്. അവരുടെ പ്രസംഗം പ്രവര്‍ത്തകരെ ഉത്തേജിതമാക്കുന്നതാണ്. അത് കൊണ്ടാണ് പാര്‍ട്ടി സ്മൃതി ഇറാനിയെ കൂടുതല്‍ റാലികളില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ദല്‍ഹിയിലെ ബിജെപി വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.സുഷമ സ്വരാജിന് ശേഷം ദല്‍ഹിയില്‍ ബിജെപിയുടെ പ്രചരണം ഒരു വനിത മുന്നില്‍ നിന്ന് നയിക്കുന്നത് നാളുകളാണ് വരാന്‍ പോകുന്നതെന്നും അദേഹം പറഞ്ഞു.
സ്മൃതി ഇറാനിയുടെ പേര് ബിജെപി ഉയര്‍ത്തിയതോടെ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും ചങ്കിടിപ്പ് വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെഎൻയുവിലെത്തിയ നടി ദീപിക പദുക്കോണിനെ വിമർശിച്ചും സ്മൃതി രംഗത്തെത്തിയിരുന്നു.2011ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതുമുതല്‍ ദീപികയുടെ രാഷ്ട്രീയ ബന്ധം അവര്‍ വെളിപ്പെടുത്തിയതാണ്. ജനം ഇപ്പോള്‍ അത്ഭുതപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇക്കാര്യം അറിയാത്തതു കൊണ്ടാണ്. അവരുടെ രാഷ്ട്രീയം വ്യക്തമാണ്. ധാരാളം ആരാധകരുള്ള ദീപിക അവരുടെ സ്ഥാനം തിരിച്ചറിയണമായിരുന്നുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു.
ആ നടിക്ക് ആരുടേയും ഒപ്പം നില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, ആരെയാണ് അവര്‍ പിന്തുണച്ചതെന്ന് ഓര്‍ക്കണം. രാജ്യത്തെ കീറി മുറിക്കുമെന്ന് മുദ്രാവാദ്യം മുഴക്കുന്ന ടുക്ഡേ ടുക്ഡേ ഗ്യാങ്ങിനെയാണ് അവര്‍ പിന്തുണച്ചത്. രാജ്യത്തെ കാക്കുന്ന സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ആഘോഷം സംഘടിപ്പിച്ചവര്‍ക്കൊപ്പമായിരുന്നു ആ നടി. ദല്‍ഹിയില്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എജ്യു കോണ്‍ക്ലേവിലായിരുന്നു ദീപികക്കെതിരെ സ്മൃതി ഇറാനിയുടെ വിമര്‍ശനം.
Post Your Comments