ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല സന്ദര്‍ശിച്ച ബോളീവുഡ് താരം ദീപിക പദുകോണിന് പിന്തുണയുമായി പാകിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിനാണ് ദീപികയെ പിന്തുണച്ച് ആസിഫ് ഗഫൂര്‍ രംഗത്തെത്തിയത്. ദീപിക ഒരേസമയം സത്യത്തിനും യുവത്വത്തിനുമൊപ്പം നില്‍ക്കുന്നു എന്നാണ് ഗഫൂര്‍ ഡിലീറ്റ് ചെയ്ത ട്വീറ്റിലുണ്ടായിരുന്നത്. മനുഷ്യത്വമാണ് ഏറ്റവും വലുതെന്നും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് എങ്ങനെ ആദരവ് പിടിച്ചുപറ്റാമെന്ന് ദീപിക തെളിയിച്ചതായും ഗഫൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ആസിഫ് ഇട്ട ട്വീറ്റ് ഉടൻ തന്നെ മുക്കുകയും ചെയ്തു. പദുകോണ്‍ എന്നതില്‍ അക്ഷരത്തെറ്റ് കണ്ടെത്തിയതോടെയാണ് ഗഫൂര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തതെന്നാണ് സൂചന. .ഇതിനു പിന്നാലെ,ആസിഫ് ഗഫൂറിനെ പരിഹസിച്ചുകൊണ്ട് പാകിസ്താന്‍ മാദ്ധ്യമ പ്രവര്‍ത്തകയായ നൈല ഇനായത്ത് രംഗത്തെത്തി. ട്വീറ്റ് ഡിലീറ്റ് ചെയ്ത് എന്നെ കീഴടങ്ങാന്‍ അനുവദിക്കൂ എന്നാണ് നൈല ഗഫൂറിനെ പരിഹസിച്ചത്. അക്ഷരത്തെറ്റു വരുത്തിയ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് നൈല ഇനായത്ത് ആസിഫ് ഗഫൂറിനെ വിമര്‍ശിച്ചത്.
ഇന്നലെ രാത്രിയാണ് വിദ്യാര്‍ത്ഥി പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെ.എന്‍.യു സര്‍വകലാശാല സന്ദര്‍ശിച്ചത് . പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥം രണ്ടു ദിവസമായി ദീപിക ഡല്‍ഹിയിലുണ്ടായിരുന്നു. പിന്തുണയറിയിച്ച് ജെ.എന്‍.യുവില്‍ എത്തിയെങ്കിലും വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാതെയാണ് താരം മടങ്ങിയത്.
Post Your Comments