Kerala

പാലക്കാട് കളക്ട്രേറ്റിനു മുന്നില്‍ മലബാര്‍ സിമന്റ്സ് തൊഴിലാളികളുടെ പൊങ്കാല സമരം

പാലക്കാട്: പാലക്കാട് കലക്ട്രേറ്റിനു മുന്നില്‍ മലബാര്‍ സിമന്റ്സ് തൊഴിലാളികളുടെ പൊങ്കാലയിടല്‍ സമരം. കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമ്പനി പടിക്കല്‍ രണ്ടു മാസത്തിലേറെയായി തൊഴിലാളികള്‍ നടത്തിവരുന്ന നിരാഹാര സമരത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കോഴ വാങ്ങി നിയമനം നടത്തുന്നെന്നും സമരക്കാര്‍ ആരോപിക്കുന്നു.

നിലവിലെ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അഴിമതി നിയമനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. പൊങ്കാലയിട്ട് നടത്തിയ സമരത്തില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. കൂടുതല്‍ ജനപിന്തുണ നേടാനാണ് ഈ വ്യത്യസ്ത സമര മാര്‍ഗം സ്വീകരിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.
വിവിധ തസ്തികകളിലായി ഇരുന്നൂറോളം കരാര്‍ ജീവനക്കാര്‍ മലബാര്‍ സിമെന്റ്സിലുണ്ട്. നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഇവരെ കാഷ്വല്‍ ലേബര്‍ പൂളില്‍ ഉള്‍പ്പെടുത്താമെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഇവയൊന്നും പരിഗണിക്കാതെ മസ്ദൂര്‍ ഖലാസി തസ്തികയിലേക്ക് ഇഷ്ടക്കാരെയും കോഴകൊടുക്കുന്നവരെയും തിരുകിക്കയറ്റുന്നു എന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button