മുംബൈ: കല്യാൺ ജറിമേരി ക്ഷേത്രസന്നിധിയിലെ പൊങ്കാല സമർപ്പണം ഫെബ്രുവരി 25-ന് നടക്കും. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചാണ് കല്യാൺ ജറിമേരി ക്ഷേത്രത്തിലും പൊങ്കാല സമർപ്പണം നടക്കുന്നത്. കല്യാൺ ഹിന്ദു ഐക്യവേദി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പൊങ്കാല. ഫെബ്രുവരി 24-ന് വൈകുന്നേരം 6:00 മണിക്ക് മഹാ ഭഗവതി സേവയും, 25-ന് പുലർച്ചെ 5:30-ന് ഗണപതി ഹോമവും നടക്കുന്നതാണ്. തുടർന്ന് 11:30-നാണ് പൊങ്കാല സമർപ്പണം. ശേഷം മഹാപ്രസാദ വിതരണവും നടക്കുന്നതാണ്.
പൊങ്കാല സമർപ്പിക്കുന്ന സ്ത്രീകൾ മുൻകൂട്ടി ബുക്കിംഗ് നടത്തണമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഇതിനായി 600 രൂപയുടെ കൂപ്പൺ വാങ്ങി ബുക്ക് ചെയ്യേണ്ടതാണ്. ഗണപതി ഹോമം, ഭഗവതിസേവ എന്നിവയിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന ഭക്തർ 101 രൂപ കൊടുക്കണം. പൊങ്കാല സമർപ്പിക്കാനും വഴിപാടുകൾ നടത്താനും ആഗ്രഹിക്കുന്നവർ ഹിന്ദു ഐക്യവേദിയുമായി ബന്ധപ്പെടേണ്ടതാണ്.
Post Your Comments