തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയവര്‍ അടുപ്പ് കൂട്ടിയ ഇഷ്ടിക പാവപ്പെട്ട മനുഷ്യര്‍ക്ക് വീട് നിര്‍മിക്കാന്‍ ഉപകരിച്ചെന്ന് സിപിഎം. ഏകദേശം 30 ലോഡ് ഇഷ്ടികയാണ് പൊങ്കാലയ്ക്ക് ശേഷം നഗരത്തില്‍ നിന്ന് കോര്‍പറേഷന്‍ ശേഖരിച്ചത്.
Read Also: സ്പോട്ടിഫൈ ഉപയോക്താവാണോ? നാല് മാസത്തെ സൗജന്യ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ
ഇഷ്ടിക ലൈഫ് ഭവന പദ്ധതിക്കായി ശേഖരിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ നേരത്തേ അറിയിച്ചിരുന്നു. ഭക്തര്‍ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഇഷ്ടിക വീട്ടിലേയ്ക്ക് കൊണ്ടുപോകരുതെന്നും, അതിന് പിഴ ഈടാക്കും എന്ന മേയറുടെ വാക്കുകള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. തുടര്‍ന്ന് മേയര്‍ ആര്യ ഇതുമായി ബന്ധപ്പെട്ട് രണ്ടാമതും വിശദീകരണം നടത്തുകയും ചെയ്തിരുന്നു. 30 ലോഡ് ഇഷ്ടിക ലഭിച്ചതിന് മേയര്‍ ഭക്തര്‍ നന്ദി പറയാനും മറന്നില്ല.
Post Your Comments