India

ഹാഫിസ് ബന്ധമുള്ള അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യു: ട്വിറ്ററിനോട് ഇന്ത്യ

യൂഡല്‍ഹി: ഹാഫിസ് സയീദുമായും ജമാത് ഉദ് ദാവയുമായും ബന്ധമുളള ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്‌ളോക്ക് ചെയ്യാന്‍ സുരക്ഷാ ഏജന്‍സികള്‍ ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെടും. ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഹാഫിസ് ഭീകരസംഘടകളുമായി ബന്ധമുള്ള നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അക്കൗണ്ടുകള്‍ എത്രയും വേഗം റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും.

ജെ.എന്‍.യു വിവാദവുമായി ബന്ധപ്പെട്ട് ഹാഫിസിന്രെ വ്യാജ അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് കൊണ്ട് ട്വീറ്റ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ പാക് ജനതയോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ട്വീറ്റ്. PakStandWithJNU എന്ന ഹാഷ് ടാഗില്‍ ജെ.എന്‍.യു സംഭവം പ്രചരിപ്പിക്കാനും ആഹ്വാനമുണ്ടായിരുന്നു.

സയീദും അയാളുടെ സംഘടനകളുമായി ബന്ധമുളള അക്കൗണ്ടുകള്‍ ട്വിറ്റര്‍ മുന്‍പും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, അക്കൗണ്ടുകള്‍ മാസങ്ങളുടെ ഇടവേളയില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button