ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്ന രാജ്യവിരുദ്ധ പ്രക്ഷോഭത്തിന് ലഷ്‌കര്‍ നേതാവ് ഹാഫിസ് സയ്യീദിന്റെ പിന്തുണ ലഭിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇത്തരം ദേശവിരുദ്ധ പരിപാടികളോട് ഒരേ സ്വരത്തില്‍ പ്രതികരിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാജ്യത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്ത് മുദ്രാവാക്യം വിളിക്കുന്നത് സര്‍ക്കാരിന് പൊറുക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതാരായാലും കര്‍ശന നടപടിയുണ്ടാവും. ജെഎന്‍യുവിലെ കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.
Post Your Comments