പൂനെ: പരിക്കേറ്റ മൃഗങ്ങളെ ആട്ടിപ്പായിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പൂനെ സ്വദേശി ബാലുവിന്റെ ജീവിതം അവശതയനുഭവിക്കുന്ന മൃഗങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ചിട്ട് പത്തു വര്‍ഷം തികയുകയാണ്.
പരിക്കേറ്റ് തെരുവില്‍ അവശനിലയില്‍ കഴിയുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നത് തന്റെ ജന്മനിയോഗമായി കരുതുകയാണ് ബാലു എന്ന ഈ ചെറുപ്പക്കാരന്‍. അതിനായി സ്വയം സമ്പാദിച്ച പണം മുടക്കി ഒരു ആംബുലന്‍സ് വാങ്ങുകയും ചെയ്തു. അപകടത്തില്‍പ്പെട്ട് തെരുവോരങ്ങളില്‍ കഴിയുന്ന മൃഗങ്ങളെ തന്റെ ആംബുലന്‍സില്‍ കയറ്റി മൃഗാശുപത്രികളില്‍ എത്തിച്ചാണ് ബാലു രക്ഷകനാകുന്നത്.
മൃഗങ്ങളെ ശുശ്രൂഷിക്കുന്നത് തന്റെ കര്‍ത്തവ്യമായി കരുതുന്നു ഇയാള്‍. താന്‍ ചെയ്യുന്ന ജോലിയില്‍ ഏറെ സന്തോഷവാനാണെന്നും ജീവിത കാലം മുഴുവന്‍ അതു തുടരുമെന്നും ബാലു പറഞ്ഞു
Post Your Comments