കുവൈറ്റ് സിറ്റി: അന്‍പത് വയസായ പ്രവാസികളുടെ സേവനം അവസാനിപ്പിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന് എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്കി. ഓരോ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ജോലിചെയ്യുന്ന പ്രവാസികളുടെ വയസ് ഉള്‍പ്പെടെയുള്ള ലിസ്റ്റ് മാര്‍ച്ച് ഒന്നിനകം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടിട്ടുള്ളതായി അല്‍ നഹാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിനു മുന്നോടിയായാണ് ലിസ്റ്റ് സമര്‍പ്പിക്കാന്‍ കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
.അന്‍പത് വയസ് പൂര്‍ത്തിയായ എല്ലാ പ്രവാസികളുടെയും സേവനം നിര്‍ബന്ധമായും അവസാനിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം. മന്ത്രാലയങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഇതിനു തയാറാകാതെ വന്നാല്‍ ബന്ധപ്പെട്ട മന്ത്രിമാരെ ഇക്കാര്യം അറിയിക്കുമെന്നും കമ്മീഷന് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിയമ, വിദ്യാഭ്യാസ, ചികിത്സാ രംഗങ്ങളിലുള്ളവര്‍ക്ക് ഇളവ് നല്‍കുമെന്നാണ് സൂചന. ഒഴിവാക്കപ്പെടുന്ന തസ്തികകളിലേക്ക് ഇപ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍നിന്ന് കുവൈറ്റ് പൗരന്മാരെ നിയമിക്കും.
Post Your Comments