
അടുത്ത സീസണിലും ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് റൊണാൾഡ് കോമാൻ. താൻ ക്ലബുമായി രണ്ടു വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. അതിനാൽ അടുത്ത സീസണിലും ക്ലബിൽ തുടരുമെന്ന് കോമാൻ വ്യക്തമാക്കി. ജോവാൻ ലപോർട്ട ബാഴ്സലോണയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ടീമിൽ കൂടുതൽ മാറ്റങ്ങൾ പരിഗണിക്കുകയും ചെയ്യുന്ന ഈ സമയത്ത് കോമാൻ ബാഴ്സയെ പഴയ പ്രതാപകാലത്തേക്ക് എത്തിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
എന്നാൽ ഈ സീസണിൽ എല്ലാ മുൻനിര ക്ലബുകളായും മികച്ച പ്രകടനം പുറത്തെടുക്കാൻ ബാഴ്സയ്ക്ക് കഴിഞ്ഞില്ല. മാഡ്രിഡ് ടീമുകളായ മത്സരത്തിൽ ഒന്നിൽപോലും ജയം നേടാൻ കോമാൻ ബാഴ്സയ്ക്ക് സാധിച്ചിട്ടില്ല. സ്പാനിഷ് ലീഗിൽ വിഗോക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ചു.
ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഗോളിൽ മുന്നിലെത്തിയതിന് ശേഷമാണ് രണ്ട് ഗോളുകൾ ഏറ്റുവാങ്ങി ബാഴ്സ പരാജയത്തിലേക്ക് വീണത്. ഈ സീസണിൽ സ്പാനിഷ് കിരീടം നേടാൻ കഴിയുമെന്നുള്ള കോമാന്റെ പ്രതീക്ഷയും അവസാനിച്ചു.
Post Your Comments