Latest NewsFootballNewsSports

ഫുട്ബോള്‍ താരങ്ങളുടെ വഴിവിട്ട ജീവിതം, തനിക്ക് ഒരിക്കൽ പോലും സന്ദേശങ്ങള്‍ അയക്കാത്തവർ ഈ രണ്ട് താരങ്ങൾ: സൂസി കോര്‍ടെസ്

മാഡ്രിഡ്: ബാഴ്സലോണയുടെ സ്പാനിഷ് താരം ജെറാര്‍ഡ് പിക്വെയും ഗായിക ഷക്കീറയും തമ്മില്‍ വിവാഹ മോചനം നേടുന്നുവെന്ന വാര്‍ത്തകളാണ് ആരാധകർക്കിടയിലുള്ള പ്രധാന ചർച്ച വിഷയം. പിന്നാലെ, ബ്രസീലിയന്‍ മോഡലായ സൂസി കോര്‍ടെസ് വെളിപ്പെടുത്തിയ ഫുട്ബോള്‍ താരങ്ങളുടെ വഴിവിട്ട ജീവിതത്തെക്കുറിച്ചുള്ള കഥകളും ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്.

പിക്വെ മാത്രമല്ല ബാഴ്സലോണ താരങ്ങളില്‍ പലരും തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും അങ്ങനെ ചെയ്യാത്ത രണ്ടുപേരെ ഉള്ളൂവെന്നും തുറന്നു പറയുകയാണ് ബ്രസീലിയന്‍ മോഡലായ സൂസി കോര്‍ടെസ്. ബാഴ്സലോണ താരങ്ങളായിരുന്ന ലയണൽ മെസിയും ഫിലിപ്പെ കൂട്ടീഞ്ഞോയുമാണ് ഒരിക്കല്‍ പോലും തനിക്ക് സന്ദേശങ്ങള്‍ അയക്കാത്തവരെന്നും കോര്‍ടെസ് പറഞ്ഞു.

‘ഷക്കീറയുമായുള്ള ബന്ധം തുടരുമ്പോഴും ഇന്‍സ്റ്റഗ്രാം മെസഞ്ചറിലൂടെ പിക്വെ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ട്. പിക്വെ എനിക്ക് നിരവധി തവണ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഷക്കീറയുടെ കാര്യത്തില്‍ എനിക്ക് സഹതാപമുണ്ട്. ബാഴ്സലോണ താരങ്ങളില്‍ എനിക്ക് ഒരു തവണ പോലും സന്ദേശം അയക്കാത്ത രണ്ടുപേര്‍ മെസിയും കൂടീഞ്ഞോയുമാണ്. അവര്‍ രണ്ടു പേരും നല്ല ഭര്‍ത്താക്കന്മാരും ഭാര്യമാരെ ബഹുമാനിക്കുന്നവരുമാണ്’.

Read Also:- മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!

‘എന്നാല്‍, പിക്വെയുടെ ഭാര്യയായ ഷക്കീറ ഇത് അര്‍ഹിച്ചിരുന്നില്ല. ബാഴ്സ മുന്‍ പ്രസിഡന്‍റ് സാന്‍ഡ്രോ റോസല്‍ ഞങ്ങളുടെ പൊതുസുഹൃത്തായതിനാലാണ് ഞാന്‍ പിക്വെയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചത്. പിന്നീട് അദ്ദേഹം എന്‍റെ ഫോണ്‍ നമ്പര്‍ ചോദിച്ചു. പിന്നീട് എനിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു’ കോര്‍ടെസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button