Latest NewsKeralaNews

പത്ത് ഓസ്കാർ അവാർഡുകളക്കാൾ വലുതാണ് തനിക്ക് ഹരിവരാസനം പുരസ്കാരമെന്ന് എംആർ വീരമണി രാജു

2012 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ഹരിവരാസനം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്

ശബരിമല: പത്ത് ഓസ്കാർ അവാർഡുകളക്കാൾ വലുതാണ് തനിക്ക് ഹരിവരാസനം പുരസ്കാരം എന്ന് സംസ്ഥാന സർക്കാറിൻ്റെ ഈ വർഷത്തെ ഹരിവരാസനം അവാഡ് ഏറ്റുവാങ്ങി എംആർ വീരമണി രാജു. ശബരിമല സന്നിധാനത്ത് നടന്ന പുരസ്കാര വിതരണ ചടങ്ങിൽ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ വീരമണി രാജുവിന് പുരസ്കാരം നൽകി.സംഗീത ലോകത്തെ പ്രതിഭകൾക്ക് നൽകുന്നതാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ഹരിവരാസനം പുരസ്കാരം.

Also related: ഡിസ്റ്റിലറി മുതലാളിമാർക്ക് ഇടനിലനിന്നത് പിണറായി വിജയൻ , ചർച്ച നടന്നത് എകെജി സെൻ്ററിൽ

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള്‍ ആലപിച്ച പ്രതിഭയാണ് വീരമണി രാജു. തമിഴ്നാട് സര്‍ക്കാർ മുമ്പ് കലൈമാമണി അവാര്‍ഡ് നൽകി ഇദ്ദേഗത്തെ ആദരിച്ചിട്ടുണ്ട്. 2012 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ഹരിവരാസനം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

Also related: ബംഗാളിൽ മമതയുടെ അടിവേരിളകുമോ? 50 തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക്

‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ ഉൾപ്പെടെ നിരവധി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തി ​ഗാനങ്ങൾ പാടിയ ​ഗായകനാണ് എം ആർ വീരമണി രാജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button