Kerala

മകര വിളക്ക് മഹോത്സവം : ശബരിമലയിൽ വൻ ഭക്തജന തിരക്ക് : ഇന്നലെ ദർശനം നടത്തിയത് 66,394 ഭക്തർ

ഇന്നലെ വൈകിട്ട് 4 മണിയോടെ കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്

ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്നലെ ദർശനം നടത്തിയത് 66,394 ഭക്തർ. 15,655 പേർ സ്‌പോട്ട് ബുക്കിംഗിലുടെയും 3,479 പേർ പുൽമേട് വഴിയും ദർശനത്തിന് എത്തി.

ഇന്ന് രാവിലെ മുതൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ജനുവരി 14 നാണ് മകരവിളക്ക്. ഇന്നലെ വൈകിട്ട് 4 മണിയോടെ കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. തുടർന്ന് മാളികപ്പുറം മേൽശാന്തിക്ക് താക്കോൽ കൈമാറി.

ഇന്നലെയും ഇന്നുമായി അയ്യപ്പ ഭക്തർ ശബരിമലയിലേക്ക് ഒഴുകിയെത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് പമ്പയിൽ 10 സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്.

സുരക്ഷാ ചുമതലക്കായി പോലീസിന്റെ അഞ്ചാമത്തെ ബാച്ച് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പി എസ് മധുസൂദനന്റെ നേതൃത്വത്തിൽ സന്നിധാനത്ത് ചുമതലയേറ്റിരുന്നു. മകരവിളക്ക് കഴിഞ്ഞ് ജനുവരി 19 വരെ ദർശനം സാധ്യമാകും. 20ന് രാവിലെ നടയടയ്‌ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button