KeralaLatest NewsNews

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ്

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ് . ജനുവരി ഒന്നു മുതല്‍ 14 വരെ കരിമല ഗവ: ഡിസ്‌പെന്‍സറി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മകരവിളക്ക് കാലയളവില്‍ അടിയന്തരഘട്ടങ്ങള്‍ നേരിടാനായി മെഡിക്കല്‍ ഓഫീസര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും റിസര്‍വ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. ശ്യാംകുമാര്‍ കെ കെ അറിയിച്ചു.

Read Also: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; ആം ആദ്മിക്ക് തിരിച്ചടിയെന്ന് സർക്കാർ

മകരവിളക്ക് പ്രമാണിച്ച് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജനുവരി 13 മുതല്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 72 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 0468 2222642, 0468 2228220 എന്നിവയാണ് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍. മകരവിളക്ക് കാലയളവിലേക്കാവശ്യമായ മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പടെയുള്ളവ പമ്പയില്‍ എത്തിച്ചിട്ടുണ്ട്. ആംബുലന്‍സ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ഹില്‍ ടോപ്, ഹില്‍ ഡൌണ്‍, ത്രിവേണി പെട്രോള്‍ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, നെല്ലിമല, പഞ്ഞിപ്പാറ, ഇലവുങ്കല്‍, ആങ്ങമൂഴി എന്നിവിടങ്ങളില്‍ ലഭ്യമാക്കുന്നുണ്ട്.

ഇപ്പോള്‍ നിലവിലുള്ള 25 ആംബുലന്‍സുകള്‍ കൂടാതെ 12 ആംബുലന്‍സുകള്‍ കൂടി ക്രമീകരിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്രക്ക് അകമ്പടിയായി പന്തളം മുതല്‍ പമ്പ വരെയും, തിരിച്ചു പമ്പ മുതല്‍ പന്തളം വരെയും ആംബുലന്‍സ് ഉള്‍പ്പടെ മെഡിക്കല്‍ ടീമിനെ നിയമിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന ദിവസം പാതകളിലുള്ള ആശുപത്രികളില്‍ എല്ലാ വിഭാഗം ജീവനക്കാരുള്‍പ്പടെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ശബരിമലയില്‍ ഉണ്ടാകുന്ന മെഡിക്കല്‍ എമര്‍ജന്‍സികള്‍ക്ക് പമ്പ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം- 04735 203232.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button