Latest NewsNewsIndia

കാര്‍ഷിക സമരത്തിന്റെ മറവിൽ പ്രതിഷേധക്കാർ 24 മണിക്കൂറിനിടെ തകർത്തത് 176 മൊബൈൽ ടവറുകൾ ; വീഡിയോ കാണാം

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 176 ടവറുകളാണ് തകര്‍ത്തത്. ഇതോടെ പ്രതിഷേധക്കാര്‍ തകര്‍ത്ത ടവറുകളുടെ എണ്ണം 1411 ആയി.

പ്രധാനമായും റിലയന്‍സ് ജിയോ ടവറുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടാകുന്നത്. പഞ്ചാബിലെ ഫിറോസ്പൂരിലുള്ള ടിബ്ബി കലാന്‍ ഗ്രാമത്തില്‍ പ്രതിഷേധക്കാര്‍ ടവര്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫിറോസ്പൂരില്‍ ടവറുകള്‍ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പോലീസിന് നിര്‍ദ്ദേശം നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button