ന്യൂഡല്‍ഹി: വിവാദ കര്‍ഷക നിയമം പിന്‍വലിക്കുന്നതിന് നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കരട് ബില്ലിന് അംഗീകാരം നല്‍കിയേക്കും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇത് അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സര്‍ക്കാര്‍ തീരുമാനം.
Read Also : തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വകുപ്പില്‍ ഒഴിവ്
താങ്ങുവില സംബന്ധിച്ച് ഉടന്‍ തീരുമാനം വേണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടതിന്റെ ഭാഗമായി വിഷയത്തില്‍ പരിഹാരം കാണാന്‍ കൃഷി മന്ത്രാലയം നടപടി ആരംഭിച്ചു. താങ്ങുവിലയ്ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശം കൊണ്ടുവരുമെന്നാണ് സൂചന.
എന്നാല്‍ മരണപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കര്‍ഷക സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ കര്‍ഷകരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടാവില്ലെന്നാണ് സൂചന. വിഷയത്തില്‍ പരിഹാരം കാണണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു.
Post Your Comments