
ന്യൂഡല്‍ഹി : ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി ഷീല ദിക്ഷിതിനെ നിയമിച്ചു. അജയ് മാക്കന് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം.
പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്ത കാര്യം അജയ് മാക്കന് തന്നെയാണ് തന്റെ ട്വിറ്റര്‍ ആക്കൗണ്ടിലൂടെ ആദ്യം പുറത്ത് വിട്ടത്. ഷീലാ ദിക്ഷിതിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് മാക്കന് ട്വിറ്റ് ചെയ്തു.
മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിട്ടിരുന്ന വ്യക്തിയാണ് ഷീല ദിക്ഷിത്. കഴിഞ്ഞ ആഴ്ച്ചയാണ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലം അജയ് മാക്കന് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്.
Post Your Comments