India

ഡൽഹിയിൽ ശക്തമായ ഭൂചലനം: റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 5.37 നാണ് ഭൂചലനം ഉണ്ടായത്. ഭൗമോപരിതലത്തിൽ നിന്നും 5 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

മുൻകരുതലെന്ന നിലയിൽ ആളുകൾ പലരും വീടുകളിൽ നിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല.ന്യൂ ദില്ലിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.

ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനം ഉണ്ടാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡെൽഹി-എൻസിആർ ഭൂകമ്പ മേഖല നാലിൽ ൽ സ്ഥിതി ചെയ്യുന്നതിനാൽ മിതമായതും ശക്തവുമായ ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button