
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മറ്റന്നാള്‍ നടക്കാനിരിക്കെ മുഖ്യമന്ത്രിയെ നാളെ തിരഞ്ഞെടുത്തേക്കും. നാളെ ബിജെപി നിയമസഭാ കക്ഷി യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ പ്രഖ്യാപിക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് രാംലീല മൈതാനിയിലാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. അനുഭവപരിചയവും യുവത്വവും സമ്മിശ്രമായ നേതാവിനെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക. പ്രമുഖ സമുദായങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉണ്ടായേക്കും.
പര്‍വേഷ് സിംഗ്, വിജേന്ദര്‍ ഗുപ്ത, രേഖ ഗുപ്ത, ആശിഷ് സൂദ്, സതീഷ് ഉപാധ്യായ, ശിഖ റോയ് തുടങ്ങിയവരുടെ പേരുകളാണ് പ്രധാന ചുമതലകള്‍ വഹിക്കുന്ന മന്ത്രി സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. നിലവില്‍ 15 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി, ക്യാബിനറ്റ് മന്ത്രി, സ്പീക്കര്‍ എന്നിവരെ നിന്ന് തിരഞ്ഞടുക്കുമെന്നുമാണ് കരുതുന്നത്.
മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഡല്‍ഹിയില്‍ വീണ്ടും ബിജെപിക്ക് അധികാരം ലഭിച്ചത്. ഇതിനാല്‍ ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രിയുള്‍പ്പെടെ ആരെന്നത് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
Post Your Comments