
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റിലേക്കുള്ള വഴിയിലെ എസ്ബിഐ എടിഎമ്മില്‍ വന്‍ തീപിടിത്തം. ഒന്‍പത് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ ഭാഗികമായെങ്കിലും അണച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
അതേസമയം തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സന്‍സദ്മാര്‍ഗ് സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ സ്ഥിതി ചെയ്യുന്ന എടിഎമ്മിലാണ് തീപിടുത്തമുണ്ടായത്.
എടിഎമ്മിന്റെ ചില്ലുകള്‍ തകര്‍ത്ത ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്ന് അഗ്നിശമനസേനാ വിഭാഗം അധികൃതര്‍ അറിയിച്ചു.
Post Your Comments