KeralaLatest NewsNews

മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം

ഇടുക്കി: ഇടുക്കി മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം. ബാങ്ക് ഭരണസമിതിയുടെ പരാതിയില്‍ മുട്ടം പൊലീസാണ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിലെ റെക്കോര്‍ഡ്‌സ് റൂമിനാണ് തീ പിടിച്ചത്. പഴയ രേഖകള്‍ അടങ്ങുന്ന ഫയലുകളാണ് കത്തി നശിച്ചതെന്നാണ് ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നത്. അപകടത്തിന്റെ കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

ReadAlso:ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ റെക്കോര്‍ഡ്‌സ് റൂമില്‍ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാരാണ് വിവരം അഗ്‌നിരക്ഷാ സേനയെ അറിയിച്ചത്. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തൊടുപുഴ മൂലമറ്റം എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നി രക്ഷാ സേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറെനാളായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കാണിത്. ഫയലുകള്‍ അടക്കം വിലപ്പെട്ടതൊന്നും നശിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button