
വയനാട്: വയനാട് മാനന്തവാടി പിലാക്കാവ് കമ്പമല കത്തുന്നു. കാട്ടുതീ പടര്‍ന്ന് മലയുടെ ഒരു ഭാഗം കത്തിയമര്‍ന്നു. തീ പരിസരപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മലയുടെ ഒരുഭാഗം കത്തിനശിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. കാട്ടുതീ കൂടുതല്‍ വ്യാപിക്കുന്നു. ഒരു മലയില്‍ നിന്നും മറ്റൊരു മലയിലേക്ക് തീ വ്യാപിക്കുന്നു. തീ കത്തുന്ന സ്ഥലങ്ങള്‍ക്ക് സമീപം ജനവാസ മേഖലയാണ്.
Read Also: ഡാനിയേൽ മക്‌ലോഫിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം : ഗോവ സ്വദേശിക്ക് ജീവപര്യന്തം തടവ്
‘ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്. ഒരു മലയില്‍ നിന്ന് മറ്റൊരു മലയിലേക്ക് തീ പടരുന്നു. അടുത്തതൊന്നും നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ്. വനം വകുപ്പിന്റെ രണ്ടു വാഹനങ്ങള്‍ എത്തിയിട്ടുണ്ട്. തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ആളുകള്‍ താമസിക്കുന്ന സ്ഥലമായതിനാല്‍ കൂടുതല്‍ ആശങ്കയിലാണെന്നും’ പ്രദേശവാസി ശരത്ത് പറഞ്ഞു.
കൂടുതല്‍ തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് വേണ്ടത്. ഒരു മലയില്‍ നിന്നും മറ്റൊരു മേഖലയിലേക്ക് തീ പടരുന്നു എന്നത് ആശങ്കയാണ്. കൂടുതലും തേയില തോട്ടങ്ങളാണെന്നും പ്രദേശവാസി പറയുന്നു. ദേശ വാസികളുടെ ആശങ്ക ഉടന്‍ പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് ശരത്ത് പറഞ്ഞു.
Post Your Comments