
ബംഗളുരു: കല്‍ബുര്‍ഗി റാഗിംഗ് കേസില്‍ റാഗിംഗ് ഇര അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും തങ്ങളുടെ മക്കള്‍ നിരപരാധിയാണെന്നും ആരോപിച്ച് പ്രതിയാക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ അമ്മമാര്‍. തങ്ങളുടെ പെണ്മക്കളെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നും തങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മാനസീക വൈകല്യമുള്ള കുട്ടിയാണ് അശ്വതി. .മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അതിന്റെ തെളിവുകളും ഫോട്ടോകളും സഹപാഠികളെ കാണിക്കുകയും ചെയ്തിട്ടുണ്ട്.തങ്ങളുടെ മക്കളുമായി നല്ല കൂട്ടായിരുന്നു അശ്വതി എന്നും എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ ഇവർ എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുക്കുമോ എന്നും മാതാപിതാക്കൾ ചോദിക്കുന്നു . പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പ്രതികരണം.
ഇങ്ങനെ പറയാൻ അശ്വതിയെ ആരാണ് പ്രേരിപ്പിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും തങ്ങള്‍ സമ്പന്നരും മോശപ്പെട്ടവരുമാണെന്ന പ്രചരണം അവസാനിപ്പിക്കണമെന്നും ലോണ്‍ എടുത്തും കടം വാങ്ങിയുമാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments