
തിരുവനന്തപുരം: സംസ്ഥാനത്ത് സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനുവേണ്ടി സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം രൂപീകരിക്കണമെന്നും സീരിയലുകളുടെ സെന്‍സറിംഗ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്കി.
നേരത്തെ സീരിയലുകളിലെ ഉള്ളടക്കത്തെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കുട്ടികളെയും യുവാക്കളെയും സീരിയലുകള്‍ വഴി തെറ്റിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ പലപ്പോഴായി ഉയര്‍ന്നിരുന്നു. ഉള്ളടക്കത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഉള്ളതുപോലെ സീരിയലുകള്‍ക്കും വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെടുന്നത്.
Post Your Comments