Latest NewsNewsIndia

നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള നാലാമത്തെ യുഎസ് വിമാനം ഡൽഹിയിലെത്തി

യുഎസിൽ നിന്നുള്ള 12 ഇന്ത്യൻ കുടിയേറ്റക്കാരാണ് ഡൽഹിയിലെത്തിയത്

ന്യൂഡൽഹി: യുഎസ് നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള നാലാമത്തെ ബാച്ച് വിമാനം ഇന്ന് ഡൽഹിയിലെത്തി. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ നാലാമത്തെ സംഘം ഇന്ത്യയിൽ എത്തിയായി അധികൃതർ അറിയിച്ചു.

യുഎസിൽ നിന്നുള്ള 12 ഇന്ത്യൻ കുടിയേറ്റക്കാരാണ് ഡൽഹിയിലെത്തിയത്. അമേരിക്കയിൽ നിന്ന് പനാമയിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യക്കാരാണ് തിരികെയെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 4 പേർ പഞ്ചാബ് സ്വദേശികളാണ്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ പ്രകാരം നാടുകടത്തപ്പെട്ട 300 ഓളം കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലിൽ തടവിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ യുഎസ് നടത്തിന്നത്.

17-ാം തീയതിയാണ് 112 കുടിയേറ്റക്കാരുമായി മൂന്നാമത്തെ വിമാനം യുഎസിൽ നിന്നും ഇന്ത്യയിലെത്തിയത്. നാല് തവണയായി ആകെ 347 പേരെയാണ് ഇതുവരെ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഫെബ്രുവരി അഞ്ചിനാണ് 104 പേരുമായി അമേരിക്കയിൽ നിന്നുള്ള ആദ്യ സി-17 സൈനിക വിമാനം അമൃത്‍സറിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button