ആലപ്പുഴ: യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കാമുകനുമായുള്ള പിണക്കം ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു എന്ന് നിഗമനം. തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിത(24)യാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. യുവതി കാമുകനായ മണപ്പള്ളി സ്വദേശിയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു.
പ്രവീണും സവിതയും മണപ്പള്ളിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുമ്പോഴാണ് പരിചയത്തിലാകുന്നത്. ഭര്‍ത്താവ് സതീഷ് ഒപ്പമില്ലാത്തതും കുട്ടികള്‍ ഉണ്ടാകാതിരുന്നതും പ്രവീണുമായുള്ള ബന്ധം ദൃഢമാക്കുകയായിരുന്നു. ഭര്‍ത്താവ് സതീഷ് കെട്ടിയ താലിമാല ഊരി വച്ച ശേഷം കാമുകന്‍ പ്രവീണ്‍ കെട്ടിയ താലിമാല ധരിച്ച് ഇരുവരും വിവാഹിതരെപ്പോലെ കഴിയുകയായിരുന്നു. ഇവരുടെ ബന്ധം സതീഷും വീട്ടുകാരും മറ്റുള്ളവരിലൂടെ അറിഞ്ഞിരുന്നു. സതീഷ് നാട്ടിലെത്തിയിട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് സവിതയുടെ ആത്മഹത്യ.
ഏതാനം ദിവസങ്ങളായി പ്രവീണ്‍ സവിതയുമായി അകന്നു നില്‍ക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായി ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന സവിതയുടെ ഭീഷണിപ്പെടുത്തി ബുധനാഴ്ച രാത്രിയില്‍ സവിത കാമുകനായ പ്രവീണിനെ വീട്ടിലേക്ക് വിളിച്ചു വരുതുകയായിരുന്നു. വീടിന് സമീപത്തുള്ള പറമ്പിൽ നിന്നുകൊണ്ട് സവിത പ്രവീണുമായി സംസാരിച്ചു. ഇതിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് സവിത തിരികെ വീട്ടിലേക്കെത്തി കഴുത്തില്‍ കിടന്ന താലിമാലയും മൊബൈല്‍ ഫോണും പൊട്ടിച്ചെറിഞ്ഞതിന് ശേഷം കിടപ്പു മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു.
പരിഭ്രാന്തനായ പ്രവീണ്‍ ജനാലയില്‍ അടിച്ചു ശബ്ദമുണ്ടാക്കി. ശബ്ദംകേട്ട് ഉണര്‍ന്ന ഭര്‍തൃമാതാവ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി ജനല്‍ തകര്‍ത്ത് നോക്കിയപ്പോള്‍ സവിത തൂങ്ങിനില്‍ക്കുന്നതായി കാണപ്പെടുകയായിരുന്നു. ഉടൻ തന്നെ വാതില്‍ ചവിട്ടി തുറന്ന് തൂങ്ങി നില്‍ക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന പ്രവീണ്‍ അല്പനേരത്തിനകം രക്ഷപെടുകയായിരുന്നു. ഇയാള്‍ ഇപ്പോൾ ഒളിവിലാണ്.
25 ഐഎസ് ഭീകരരുടെ സംഘം ഇന്ത്യയിലേക്ക്, രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
അതേസമയം യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു ആവശ്യപ്പെട്ടു. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതിന് ശേഷം പ്രവീണിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള അന്വേഷണ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments