KeralaLatest NewsNews

പുഷ്പനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിൽ കമന്റ്: എസ്‌ഐക്ക് സസ്പെൻഷൻ

ചങ്ങാതിക്കൂട്ടം എന്ന വാട്സ്‌ആപ് കൂട്ടായ്മയില്‍ ശനിയാഴ്ചയാണ് കമന്റിട്ടത്.

കൊച്ചി: കൂത്തുപറമ്പ് വെടിവയ്പ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന സഖാവ് പുഷ്പൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വാട്സ്‌ആപ്പിലൂടെ പുഷ്പനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കമന്റ് പങ്കുവച്ച ഗ്രേഡ് എസ്‌ഐയ്ക്ക് സംസ്പെൻഷൻ. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെഎസ് ഹരിപ്രസാദിനെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്.

read also: സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തു: യുവതിയുടെ പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍
ചങ്ങാതിക്കൂട്ടം എന്ന വാട്സ്‌ആപ് കൂട്ടായ്മയില്‍ ശനിയാഴ്ചയാണ് ഹരിപ്രസാദ് കമന്റിട്ടത്. ഇതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെ പരാതി ഉയരുകയായിരുന്നു. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button