തൃശൂര്‍: കർക്കിടക മാസത്തിലെ പതിവ് തെറ്റിക്കാതെ വടക്കുംനാഥ ക്ഷേത്രം. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഗജവീരന്മാരുടെ ആനയൂട്ട് ഇന്ന് നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങ്. ആനയൂട്ട് നടക്കുന്ന ഇടത്തേക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുള്ളത്.
Also Read:കോവിഡ് കാലത്തെ ക്രൂരത: ഡ്രൈവർമാർക്ക് മാത്രം പിഴയിട്ടത് 19.35 കോടി
ഇതോടെ കര്‍ക്കിടക മാസത്തിലെ ആനകളുടെ സുഖ ചികിത്സയ്ക്ക് ആരംഭമാകും. പുലര്‍ച്ചെ മഹാഗണപതി ഹോമത്തിന് ശേഷമാണ് ഗജ പൂജയും ആനയൂട്ടും നടക്കുക. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഗജ പൂജ നടക്കാറുള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അനുമതിയോടെയാണ് ചടങ്ങ് നടക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ ആരാധനാലയങ്ങളെല്ലാം തുറന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ് പൂജകളും മറ്റും നടക്കുന്നത്. പിഴവുകൾ സംഭവിക്കാതിരിക്കാൻ തിരക്കുകൾ കുറച്ച് ഭക്തരും കോവിഡ് പ്രതിരോധത്തിന്റെ വലിയ ഭാഗമാകുന്നുണ്ട്.
Post Your Comments