കൊച്ചി: ജീവിത പ്രതിസന്ധികളെ സധൈര്യം മറികടന്ന് തന്റെ ലക്ഷ്യത്തിലെത്തിയ ആനി ശിവയ്ക്ക് നാടിന്റെ ആദരവ്. കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ എസ്.ഐ ആയി വ്യാഴാഴ്ച ചുമതലയേറ്റെടുത്ത ആനി ശിവയ്ക്ക് നാട്ടുകാരുടെ ആദരവ് ലഭിച്ചു. താത്പ്പര്യപ്പെട്ട സ്ഥലത്ത് തന്നെ ജോലി ചെയ്യാനായത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ആനി ശിവ പറഞ്ഞു. ആനിയുടെ അപേക്ഷ പരിഗണിച്ചാണ് വര്‍ക്കലയില്‍ നിന്ന് എറണാകുളത്തേക്ക് പോസ്റ്റിങ് മാറ്റി നല്‍കിയത്.
Read Also :ഓരോരുത്തര് അവരവരുടെ സംസ്കാരവും ജീവിതരീതിയും വച്ച് ഓരോന്ന് പറയും: സംഗീതയ്ക്ക് ആനി ശിവയുടെ മറുപടി
അസാധാരണമായ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ആയിരുന്നു ആനി ശിവയുടെ ജീവിതം. പതിനെട്ടാം വയസ്സില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ഉപേക്ഷിച്ചു. നാരങ്ങവെള്ളം കച്ചവടം വരെ നടത്തി ജീവിതം തിരികെ പിടിക്കാനുള്ള ശ്രമം. അങ്ങനെ കഠിനാധ്വാനം കൊണ്ടാണ് കേരള പൊലീസിലെ സബ് ഇന്‍സ്പെക്ടര്‍ പദവിയില്‍ എത്തുന്നത്. വര്‍ക്കലയില്‍ ആയിരുന്നു ആദ്യ നിയമനം ലഭിച്ചത്. കുട്ടിയുടെ പഠനസൗകര്യം കൂടി കണക്കിലെടുത്താണ് കൊച്ചിയിലേക്ക് മാറ്റത്തിന് അപേക്ഷ നല്‍കിയത്. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കുകയായിരുന്നു
അഭിമാന നേട്ടത്തില്‍ ആനിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പ്രമുഖരടക്കം എത്തിയിരുന്നു. പുതിയ ചുമതലയിലേക്ക് കടക്കുമ്പോഴും ആനിക്ക് പറയാനുള്ളത് കഠിനാധ്വാനം കൊണ്ട് ആര്‍ക്കും ഈ നേട്ടം കൈവരിക്കാനാകും എന്നാണ്. ഒപ്പം പിന്തുണ നല്കിയവര്ക്കുള്ള നന്ദിയും.
ആനിയുടെ വാക്കുകള്‍:
‘2014 ലാണ് ചരിത്രം കുറിച്ച പ്രഖ്യാപനമായി കേരള പൊലീസിലേക്ക് വനിതാ എസ്ഐമാര്‍ക്കായി വിജ്ഞാപനം പുറപ്പെടുവിച്ചത്. ബന്ധു ഷാജി എന്നെ പ്രേരിപ്പിച്ചു. ചെറുപ്രായത്തില്‍ സര്‍വ്വീസില്‍ കയറിയാല്‍ കണ്‍ഫേഡ് ഐ.പി.എസായി വിരമിച്ച് അഛന്റെ മുന്നില്‍ തലയുയര്‍ത്തി നില്ക്കാം. ഈ വാക്കുകള്‍ പ്രചോദനമായി മാറി’.
‘തീപ്പൊരി നമ്മുടെ മനസില്‍ എപ്പോഴാണോ വീഴുന്നത്, ആ തീപ്പൊരി നമ്മളെ ആളിക്കത്തിക്കും. അതുകഴിഞ്ഞ് ഒന്നരമാസം സമയമായിരുന്നു ഉണ്ടായിരുന്നു. തമ്പാനൂരിലെ പരിശീലന കേന്ദ്രത്തില്‍ പഠനത്തിനായി ചേര്‍ന്നു. വാടക കൊടുക്കാന്‍ പോലും പണമില്ലാത്ത കാലം, ഫീസടക്കം എല്ലാം ബന്ധു നല്കി. ഒന്നരമാസം കഠിനമായ പരിശീലനത്തിന്റെ കാലം.സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മകനെ രാവിലെ സ്കൂളില്‍ വിടും’.
‘ചെറുപ്രായത്തില്‍ തന്നെ പ്രായത്തില്‍ കവിഞ്ഞ് പക്വത മകന് പ്രകടിപ്പിച്ചു. ആഹാരമൊഴിച്ചു മറ്റൊന്നിനും വേണ്ടി കൈനീട്ടാത്ത കുട്ടി. കളിപ്പാട്ടത്തിനൊന്നും വേണ്ടി ഒരിക്കലും ആവശ്യങ്ങളുന്നയിച്ചിട്ടില്ല. ഒരുനേരം ആഹാരം കഴിക്കാന്‍ പോലും ശേഷിയില്ലാത്ത കാലത്ത് ഭക്ഷണമല്ലാതെ ഒന്നിനും വേണ്ടി കുട്ടി ആവശ്യമുന്നയിച്ചിട്ടില്ല’ .രണ്ടു സുഹൃത്തുക്കളോടൊപ്പം കമ്പയിന് സ്റ്റഡി നടത്തി. വീട്ടിലെത്തി 20 മണിക്കൂറോളം പഠിച്ചു. ഭാഗ്യവും തുണച്ചു. പഠിച്ച പാഠഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങളുമെത്തിയത് നിയോഗമായി. ദൈവത്തിന് തോന്നിക്കാണും ഇനി കഷ്ടപ്പെടുത്തേണ്ടതില്ലെന്ന്’ – ആനി ശിവ പറഞ്ഞു.
ഈ അവസരം നല്‍കിയില്ലെങ്കില്‍ ഇനി ഭൂമിയില്‍ ഉണ്ടാവില്ലെന്ന് ദൈവം കരുതിക്കാണും. എസ്ഐ.ടെസ്റ്റിനുശേഷം എഴുതിയ കോണ്‍സ്റ്റബിള്‍ പരീക്ഷ ജയിച്ചതോടെ ആദ്യം കോണ്‍സ്റ്റബിളായി ജോലിക്ക് കയറി. നിയമപോരാട്ടത്തില്‍ കുടുങ്ങി സുപ്രീംകോടതി വരെ പോരാട്ടം നടത്തിയാണ് എസ്ഐ ജോലി ലഭിച്ചത്. രണ്ടാമത്തെ വനിതാബാച്ചിലാണ് ജോലിയില്‍ കയറിയതന്നും’ -ആനി ശിവ പറഞ്ഞു.
Post Your Comments