തമിഴ്നാട് : രാജ്യമെങ്ങും കോവിഡ് വ്യാപനമാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പലസംസ്ഥാനങ്ങളും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നു കാണിച്ച് ദലിത് വയോധികര്‍ക്ക് പ്രാകൃതശിക്ഷ നല്‍കി ‘പഞ്ചായത്ത് കോടതി’.
തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. തിരുവണ്ണൈനല്ലൂരിനടുത്തുള്ള ഒട്ടാനന്ദല്‍ പഞ്ചായത്തിലെ ദലിത് കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം തങ്ങളുടെ ഗ്രാമദേവതയ്ക്കായി ചെറിയ രീതിയില്‍ ആചാരപരമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നു. എന്നാല്‍, പരിപാടിയില്‍ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വന്‍ജനക്കൂട്ടം എത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച മൂന്ന് ദലിത് വയോധികരെക്കൊണ്ട് പഞ്ചായത്ത് അംഗങ്ങളുടെ കാലില്‍ വീണു മാപ്പുപറയിച്ചായിരുന്നു ശിക്ഷ. സംഭവം വിവാദമായതോടെ എട്ടുപേര്‍ക്കെതിരെ എസ്‌സി, എസ്ടി വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്.
സംഭവദിവസം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടുകയും സംഘാടകരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മാപ്പ് എഴുതിവാങ്ങിച്ച് ഇവരെ പൊലീസ് വെറുതെവിട്ടു. എന്നാല്‍, തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് പഞ്ചായത്തിന്റെ നോട്ടീസ് ലഭിച്ചത്. മെയ് 14ന് ‘പഞ്ചായത്ത് കോടതി’ക്കു മുന്‍പാകെ ഹാജരാകാനായിരുന്നു നിര്‍ദേശം.
തുടര്‍ന്ന് പഞ്ചായത്ത് കോടതിക്കു മുന്‍പിലെത്തിയപ്പോഴാണ് തിരുമാള്‍, ശാന്തനം, അറുമുഖന്‍ എന്നീ വയോധികരോട് പഞ്ചായത്ത് അംഗങ്ങളുടെ കാലില്‍ വീണു മാപ്പുപറയാന്‍ ആവശ്യപ്പെട്ടത്. മൂന്നുപേരും നിര്‍ദേശം അനുസരിച്ച് കാലില്‍ വീണു മാപ്പുപറയുകയും ചെയ്തു. ഈ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
Post Your Comments