COVID 19KeralaNattuvarthaLatest NewsNews

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ ശ്രദ്ധിക്കുക ; പകർച്ചവ്യാധികൾ പിറകിലുണ്ട്

ആലപ്പുഴ: കോവിഡിനൊപ്പം മഴയും ശക്തിപ്പെട്ടതോടെ കേരളത്തിന്റെ പലമേഖലകളിൽ നിന്നും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവര്‍ കോവിഡിന്റെയും മഴ മൂലമുള്ള മറ്റ് പകര്‍ച്ച വ്യാധികളുടെയും സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. മൂക്കും വായും മൂടുന്നവിധം എല്ലാവരും മാസ്‌ക് കര്‍ശനമായും ധരിക്കണം. തുമ്മുമ്പോള്‍, ചുമയ്ക്കുമ്പോള്‍, സംസാരിക്കുമ്പോള്‍ തുടങ്ങിയ സാഹചര്യങ്ങളിലൊന്നും മാസ്‌ക് താഴ്ത്തി വയ്ക്കരുത്. നനഞ്ഞ മാസ്‌ക് ധരിക്കരുത്. 6 മണിക്കൂര്‍ കൂടുമ്പോള്‍ മാസ്‌ക് മാറ്റി ധരിക്കേണ്ടതാണ്. ഉപയോഗിച്ച മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയാതെ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത് നിക്ഷേപിക്കുക.

Also Read:ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.31 കോടി

സാമൂഹിക അകലം സാധ്യമായ വിധം പാലിക്കുക, കൂട്ടം കൂടാതിരിക്കുക, ചപ്പുചവറുകള്‍ വലിച്ചെറിയാതെ പ്രത്യേകം മാറ്റി സൂക്ഷിക്കുക, പ്ലാസ്റ്റിക്, കവറുകള്‍, പേപ്പറുകള്‍ തുടങ്ങിയവ കത്തിക്കരുത്, പകരം ശേഖരിച്ച്‌ നനയാതെ സൂക്ഷിച്ച്‌ വയ്ക്കുകഎന്നിവ പ്രത്യേകം ശ്രദ്ധിക്കണം. തുറന്നു വച്ചിരിക്കുന്നതും പഴകിയതുമായ ആഹാര പാനീയങ്ങള്‍ ഉപയോഗിക്കരുത്. ആഹാര അവശിഷ്ടങ്ങള്‍ സുരക്ഷിതമായി സംസ്‌ക്കരിക്കുക. ആഹാരം കഴിക്കുന്നതിനു മുന്‍പ് സോപ്പുപയോഗിച്ച്‌ കൈകള്‍ കഴുകുക.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകുക. വ്യക്തി, പരിസര,സാമൂഹിക ശുചിത്വം കര്‍ശനമായും പാലിക്കുക. ആളുകള്‍ താമസിക്കുന്നതിനൊപ്പം വളര്‍ത്തു മൃഗങ്ങളെയോ, പക്ഷികളെയോ ഇടപഴകാന്‍ അനുവദിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button